
തൃശൂർ: വിംഗ്‌സ് ഓഫ് വേവ്‌സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ധ്യാൻ തർപ്പൺ രചിച്ച സാക്ഷീപദം എന്ന പുസ്തകത്തിന്റെ പ്രകാശനവും സംഗീത സായാഹ്നവും 28ന് നടത്തും. പറവട്ടാനി അഞ്ജനം നാലുകെട്ടിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ എം.പി. സുരേന്ദ്രൻ, ഐ. ഷൺമുഖദാസ്, എം.പി. ഗോപിനാഥൻ, കെ.സി. കൃഷ്ണകുമാർ, വി.ജി. തമ്പി തുടങ്ങിയവർ പങ്കെടുക്കും. സോൾഫുൾ ഈവ് എന്ന പേരിൽ ഓഷോ പ്രണയികളുടെ കൂട്ടായ്മയാണ് സംഗീത സായാഹ്നം ഒരുക്കുന്നത്. ഉണർവിലേക്കുള്ള പടവുകൾ എന്ന ലേഖന പരമ്പരയിലെ മുപ്പത് ലേഖനങ്ങളുടെ സമാഹരണമാണ് സാക്ഷീപദം. സംഗീത സായാഹ്നത്തിൽ ധ്യാൻ തർപ്പൺ ബാംസൂരിയും രത്‌നശ്രീ അയ്യർ തബലയും വായിക്കും. വാർത്താസമ്മേളനത്തിൽ വി.ജി. തമ്പി, പി. ധീരജ്, ശ്രീരാജ് രാമൻ, സി.സുനിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |