
തൃശൂർ: സമസ്തമേഖലയാലും യാതൊരു പ്രാതിനിധ്യവും ഇല്ലാത്ത ചെറു ഒ.ബി.സി സമുദായങ്ങളെ തിരഞ്ഞെടുപ്പിൽ പരിഗണിക്കുന്ന മുന്നണിയായിരിക്കും അധികാരത്തിൽ വരികയെന്ന് അഖിലകേരള എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. ആർ.സുരേഷ്.പരിഗണിക്കാത്ത മുന്നണികൾ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ മാത്രമേ അത് തിരിച്ചറിയുകയുള്ളെന്നും അദ്ദേഹം പറഞ്ഞു. തെക്കേഗോപുരനടയിലെ സമ്മേളന നഗരിയിലെത്തി സമ്മേളനം സമാജം രക്ഷാധികാരികളായ ടി. ജി.രവിയും എം.എ.കൃഷ്ണനുണ്ണിയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,സി.പി.എം.ജില്ലാ നെക്രട്ടറി കെ.വി.അ്ബുദുൾഖാദർ, ജേക്കബ്, സുദേഷ്ബാബു, വി.എ.രവീന്ദ്രൻ,പി.എസ്.ജയഗോപാൽ,ടി.കെ.ഗോപാലകൃഷ്ണൻ, ഇ.ആർ.ഉണ്ണിക്കൃഷ്ണൻ, കെ.കെ.ജയറാം, ശങ്കരനാരായണൻ,കെ.ജി.അരവിന്ദാക്ഷൻ, രജ്ഞിത്ത് ബാലൻ,എൻ.സന്തോഷ്, ജയകൃഷണൻ ടി.മേപ്പിള്ളി, ശശീന്ദ്രൻ ഏറാട്ട്,സുരേഷ് വേലായുധൻ, വി.വി.അനിൽകുമാർ, സി.കെ.ബാലൻമാസ്റ്റർ, പി.എസ്.രാജൻ, പി.യു.ചന്ദ്രശേഖരൻ, ചിന്നൻ എഴുത്തച്ഛൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |