
പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയ് ഞ്ഞെരിഞാംപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം അംബിളി വേണു , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു സുബ്രഹ്മണ്യൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിന്റ സിനോജ് ,ആശുപത്രി സൂപ്രണ്ട് ഡോ. എൻ. രാധിക, ഡോ. പി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ദേശീയ ആരോഗ്യ മിഷന്റെ പി.ഐ.പി ഫണ്ട് 3.25 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. നവീകരിച്ച ലാബ് , സ്ത്രീകളുടെ വാർഡ്,കോൺഫ്രൻസ് ഹാൾ എന്നിവയുൾപ്പെട്ട കെട്ടിടമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |