
തൃശൂർ: കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി കെ.രാജൻ നിർവഹിക്കും. എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയാകും. കെ.രാധാകൃഷ്ണൻ എം.പി, മുരളി പെരുനെല്ലി എം.എൽ.എ എന്നിവർ മുഖ്യാതിഥിയാകും. നാലേക്കർ സ്ഥലത്ത് 25 കോടി രൂപ ചെലവഴിച്ച് 5338 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായി നടുമുറ്റത്തോട് കൂടിയാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്‌സൺ സൗമ്യ അനിലൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് നാലരയ്ക്ക് അലോഷി ആഡംസിന്റെ സംഗീത വിരുന്നുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |