
മാള: യു.ഡി.എഫിന്റെ കാലത്ത് ആരംഭിച്ച് പിന്നീട് സ്തംഭിച്ച നിലയിലായ വികസനപ്രവർത്തനങ്ങൾ വീണ്ടും അധികാരത്തിലെത്തുമ്പോൾ യു.ഡി.എഫ് പൂർത്തീകരിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപൻ. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളയിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ.ജനീഷിന്റെ
നേതൃത്വത്തിൽ നടത്തിയ ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ വി.എ.അബ്ദുൾ കരീം അദ്ധ്യക്ഷനായി. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് ഉണ്ണിയാടൻ, നൗഷാദ് വാളൂർ, ടി.എം.നാസർ, പി.ഡി.ജോസ്, വി.എം.മുഹിയുദ്ധീൻ, കെ.കെ.രവി നമ്പൂതിരി, എൻ.എസ്.വിജയൻ, ഇ.എസ്.സാബു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |