
തൃശൂർ: തായ്‌ലൻഡിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ മണ്ണംപേട്ട സ്വദേശി പി.കെ. സനോജിന് ഇരട്ട മെഡൽ. 4x100 മീറ്ററിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടി. 4x100 മീറ്റർ മിക്‌സഡ് റിലേയിൽ വെങ്കലവും ലഭിച്ചു. ഇതോടെ വേൾഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി. മാർച്ച് നാല് മുതൽ തായ്‌ലന്റിലെ റച്ചാബുരി പ്രൊവിൻഷ്യൽ സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1300ഓളം അത്‌ലറ്റുകളാണ് പങ്കെടുത്തത്. തൃശൂരിലെ ഒാട്ടോ ഡ്രൈവറായ സനോജ് മുമ്പും ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. മുൻ സംസ്ഥാന നീന്തൽ ചാമ്പ്യനാണ്.
പി.കെ. സനോജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |