തൃശൂർ: ജൈവമാലിന്യ പരിപാലനത്തിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ കോർപ്പറേഷനിൽ അഞ്ച് ബയോഗ്യാസ് യൂണിറ്റുകൾ സ്ഥാപിച്ചു. ഗവ. എൻജിനീയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റൽ (50 കിലോ ശേഷി), ലേഡീസ് ഹോസ്റ്റൽ (50 കിലോ), കാന്റീൻ, പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രം (50 ), കാളത്തോട് ഗവൺമെന്റ് യു.പി സ്‌കൂൾ (15) എന്നിവിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിന്റെ നടത്തിപ്പും പരിപാലനവും സംബന്ധിച്ച് പരിശീലനവും നൽകി. കെ.എസ്.ഡബ്ല്യു എം.പി പദ്ധതിയിൽ ഉൾപ്പെടുത്തി വിയ്യൂർ സെൻട്രൽ ജയിലിലും ജില്ലാ ജയിലിലും 300 കിലോ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റിന്റേയും വനിതാ ജയിലിൽ 100 കിലോ ശേഷിയുള്ള പ്ലാന്റിന്റേയും
ജോലികൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |