തൃശൂർ: സംസ്ഥാനത്ത് പാചകവാതക വിതരണം തടസ്സപ്പെട്ടതോടെ ഹോട്ടലിന് ഒപ്പം കാറ്ററിംഗ് മേഖലയും കടുത്ത പ്രതിസന്ധിയിൽ. ഗ്യാസ് സിലിണ്ടറുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന് മുൻകൂർ ബുക്കിംഗ് സ്വീകരിച്ച ഓർഡറുകൾ എത്തിക്കാനാകാത്ത അവസ്ഥയിൽ കാറ്ററിംഗ് സ്ഥാപനങ്ങൾ.
വിവാഹങ്ങൾ, സ്വീകരണങ്ങൾ, പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് ലഭിച്ച ഭക്ഷണ ബുക്കിം
ഗുകൾ വ്യാപകമായി റദ്ദാക്കുകയാണ് മിക്ക സ്ഥാപനങ്ങളും.
വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം അടിയന്തരമായി ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും എണ്ണക്കമ്പനികളും ഉടൻ ഇടപെടണമെന്ന് ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യത ഇനിയും ഉറപ്പാക്കിയില്ലെങ്കിൽ കാറ്ററിംഗ് സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തുമെന്ന് ഉടമകൾ പറയുന്നു.
പൂട്ടുവീണു
നഗരമദ്ധ്യത്തിലെ പത്തോളം ഹോട്ടലുകൾക്ക് ഇന്നലെ താഴ് വീണു. പാചകവാതകം സ്റ്റോക്കില്ലാത്ത ചെറുകടകൾ കഴിഞ്ഞ ദിവസം തന്നെ പൂട്ടി. കുടുംബശ്രീ ഹോട്ടലുകൾ ഉൾപ്പെടെ ചെറുകിട കടകളെയാണ് കൂടുതൽ ബാധിക്കുന്നത്. വൻകിട ഹോട്ടലുകളിൽ പലതിലും ഗ്യാസ് സ്റ്റോക്ക് ഉള്ളതു വച്ചു ഒന്നോ രണ്ടോ ദിവസം വരെ പരമാവധി പോയേക്കും. പലരും അധികം ഇന്ധന ചെലവ് വരുന്ന വിഭവങ്ങൾ ഒഴിവാക്കി. അടുത്ത ദിവസങ്ങളിൽ വിലയും ഉയർത്താനും ഇടയുണ്ട്. കഞ്ഞിക്കടകൾ, സ്‌നാക്‌സ് എന്നിവ വിൽക്കുന്ന കടകളും ഇന്നലെ പ്രവർത്തിച്ചില്ല. വിറക് ഉപയോഗിക്കുന്ന ചെറുകടകൾ ഇപ്പോഴും സജീവമാണ്.
ചായ, ദോശ ഇല്ല
പാചകവാതകം ധാരാളം ആവശ്യമുള്ള ചായ, നെയ് റോസ്റ്റ്, മസാല ദോശ തുടങ്ങിയ വിഭവങ്ങളെല്ലാം ഹോട്ടലുകളിൽ നിന്നും അപ്രത്യക്ഷമായി. ദോശക്കല്ല് പോലുള്ളവ നിരന്തരം ചൂടായി വയ്‌ക്കേണ്ട ആവശ്യമുള്ളതിനാൽ ഗ്യാസ് കൂടുതൽ ചെലവാകുന്നതാണ് കാരണം. വീട്ടുപകരണങ്ങൾ വിൽക്കുന്ന മാളുകളിലും ഷോപ്പുകളിലും ഇൻഡക്ഷൻ സ്റ്റൗവുകൾ വാങ്ങാനുള്ള തിരക്കേറുന്നുണ്ട്. പലയിടത്തും ഇൻഡക്ഷൻ സ്റ്റൗവുകളുടെ സ്റ്റോക്ക് തീർന്നതായും ഡീലർമാർ പറയുന്നു.
ക്രിമറ്റോറിയം നടത്തിപ്പും താളം തെറ്റി
ക്രിമറ്റോറിയം നടത്തിപ്പിന് ഗ്യാസ് ആവശ്യമായി വരുന്നുണ്ടെന്നും അനുവദിക്കണമെന്നും ഒരു സ്വകാര്യ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടെങ്കിലും എന്ത് ചെയ്യാനാകുമെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. പ്രതിസന്ധികാലം മറികടക്കാൻ കടുത്ത തീരുമാനം എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമറ്റോറിയം നടത്തിപ്പിന് മറ്റ് മാർഗങ്ങൾ തേടണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കൃത്യസമയത്ത് ഭക്ഷണം നൽകാനായില്ലെങ്കിൽ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയാകും. കാറ്ററിംഗ് സ്ഥാപനങ്ങൾ സാമ്പത്തിക നഷ്ടം നേരിടുന്നതിനൊപ്പം ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലാകും.ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ അസോസിയേഷൻ ഭാരവാഹികൾ പി.എം. ഷമീർ, ബാലൻ കല്യാണി, പി.എ. പോൾസൺ, യു.സുരേഷ്
പാണ്ടിസമൂഹമഠം റോഡിലെ വെജിറ്റേറിയൻ ഹോട്ടലിൽ വിറക് ഉപയോഗിക്കാവുന്ന അടുപ്പ് ഉള്ളതിനാൽ നാലഞ്ച് ദിവസം കൂടുതൽ കിട്ടുമെന്ന ആശ്വാസമുണ്ട്.
ഓട്ടോ തൊഴിലാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |