SignIn
Kerala Kaumudi Online
Saturday, 25 April 2026 4.24 AM IST

വെള്ളറക്കാട് വൃദ്ധയെ കടിച്ചുകീറി, തെരുവുനായ ആക്രമണത്തിൽ വിറച്ച് നാട്‌

Increase Font Size Decrease Font Size Print Page


തൃശൂർ: വടക്കൻ മേഖലയിൽ കിടപ്പുരോഗിയായ വൃദ്ധയെ തെരുവുനായ കടിച്ച് കൊലപ്പെടുത്തിയതോടെ തൃശൂർ ഭീതിയിൽ. കിടപ്പുരോഗിയായ കാർത്യായനിയെ (84) ആണ് തെരുവുനായ ഇന്നലെ വൈകിട്ടോടെ കടിച്ചുകൊന്നത്. തുറന്നുകിടന്ന വാതിലിലൂടെ അകത്തു കയറിയ നായ വൃദ്ധയുടെ മുഖം ഉൾപ്പെടെ കടിച്ച് വികൃതമാക്കിയിരുന്നു. ഈ സമയം മാനസികാസ്വാസ്ഥ്യമുള്ള മകൻ ദേവദാസ് (60) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും കടിയേറ്റിട്ടുണ്ട്. തെരുവുനായകളുടെ എണ്ണം കുറയ്ക്കുന്നതിലും അക്രമകാരികളായ നായകളെ കൈകാര്യം ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ അനാസ്ഥ കാണിക്കുന്നുവെന്ന് അടുത്തിടെ ഹൈക്കോടതി വിമർശിച്ചിരുന്നു. 'തെരുവുനായകൾക്ക് അവകാശങ്ങളുണ്ട്. എന്നാൽ മനുഷ്യരുടെ പ്രത്യേകിച്ച് കുട്ടികളുടെയും വയോധികരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം' എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി പദ്ധതി ലക്ഷ്യം കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

തെരുവുനായകൾക്ക് കൂട്ടമായി പേവിഷബാധ കുത്തിവയ്പ് നൽകണമെന്നും ആക്രമണകാരികളായ നായകൾക്കായി ഷെൽറ്ററുകൾ പ്രത്യേകം ഒരുക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ബഡ്ജറ്റിൽ ഇതിനായി തുക മാറ്റിവയ്ക്കണമെന്നും നായശല്യം കൂടുതലുള്ള സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടുകളായി തിരഞ്ഞെടുത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്നും കോടതി പറഞ്ഞെങ്കിലും വീഴ്ച വരുത്തുന്നതാണ് തെരുവ് നായ ശല്യത്തിന് പ്രധാനകാരണം.

കുട്ടികളും ഇരകൾ

വൃദ്ധയെ തെരുവുനായ കടിച്ചുകൊന്ന കടങ്ങോട് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം പത്തുവയസുകാരന് നായയുടെ കടിയേറ്റിരുന്നു. പാറപ്പുറം കരുവാത്ത് വീട്ടിൽ പ്രതീഷിന്റെ മകൻ ആദിദേവിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പാറപ്പുറം സ്‌കൂളിനടുത്തുള്ള വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി റോഡിലേക്കിറങ്ങിയപ്പോഴാണ് നായ കടിച്ചത്.

ഫെബ്രുവരി അവസാനം ചെറുതുരുത്തി വള്ളത്തോൾ നഗറിൽ രണ്ട് വയസുകാരൻ ഉൾപ്പെടെ നാലുപേർക്കും തെരുവുനായയുടെ കടിയേറ്റു. തൃശൂർ നഗരത്തിൽ കുരിയച്ചിറയിൽ ഉൾപ്പെടെ തെരുവുനായ ശല്യത്തെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. നഗരത്തിൽ അയ്യന്തോൾ, വിയ്യൂർ എന്നിവിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.

മാനുകൾക്കും രക്ഷയില്ല

പുത്തൂർ സുവോളജിക്കൽ പാർക്കിൽ പത്ത് മാനുകളെയാണ് തെരുവുനായകൾ ആക്രമിച്ചുകൊന്നത്. കഴിഞ്ഞ നവംബർ 11നായിരുന്നു സംഭവം. പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപായിരുന്നു ഇത്.

വി​റ​ച്ച് ​വെ​ള്ള​റ​ക്കാ​ട്

തൃ​ശൂ​ർ​ ​:​ ​വീ​ടി​നു​ള്ളി​ൽ​ ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​തെ​ ​കി​ട​ന്നി​രു​ന്ന​ ​വൃ​ദ്ധ​യെ​ ​തെ​രു​വു​ ​നാ​യ​ ​ക​ടി​ച്ച​ ​കൊ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ന​ടു​ക്കം​ ​മാ​റാ​തെ​ ​വെ​ള്ള​റ​ക്കാ​ട്.​ ​കി​ട​പ്പ് ​രോ​ഗി​യാ​യ​ ​കി​ഴ​ക്കേ​പു​ര​യ്ക്ക​ൽ​ ​പ​രേ​ത​നാ​യ​ ​കൃ​ഷ്ണ​ന്റെ​ ​ഭാ​ര്യ​ ​കാ​ർ​ത്ത്യാ​യ​നി​ ​കി​ട​ന്നി​രു​ന്ന​ത് ​ന​ട​ക്കു​ന്ന​ ​കാ​ഴ്ച്ച​യാ​യി​രു​ന്നു.​ ​തൊ​ട്ട​ടു​ത്ത് ​വീ​ടു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​രും​ ​ശ​ബ്ദം​ ​കേ​ട്ടി​ല്ല.​ ​ര​ണ്ട് ​വ​ർ​ഷ​മാ​യി​ ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​പോ​ലും​ ​സാ​ധി​ക്കാ​തെ​ ​ക​ട്ടി​ലി​ൽ​ ​കി​ട​ന്നി​രു​ന്ന​ ​വൃ​ദ്ധ​യെ​യാ​ണ് ​തെ​രു​വു​നാ​യ​ ​ക​ടി​ച്ചു​ ​കീ​റി​യ​ത്.​ ​മു​ഖ​മെ​ല്ലാം​ ​വി​കൃ​ത​മാ​യ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​തൊ​ട്ട​ടു​ത്ത​ ​വ​രാ​ന്ത​യി​ൽ​ ​മാ​ന​സി​ക​രോ​ഗ​ത്തി​ന് ​മ​രു​ന്നു​ ​ക​ഴി​ച്ചു​ ​കി​ട​ന്നി​രു​ന്ന​ ​മ​ക​ൻ​ ​ദേ​വ​ദാ​സി​നും​ ​ക​ടി​യേ​റ്റു.​ ​മൂ​ത്ത​ ​മ​ക​ൻ​ ​മ​ണി​ക​ണ്ഠ​ൻ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മു​മ്പാ​ണ് ​അ​മ്മ​യു​ടെ​ ​അ​ടു​ത്ത് ​വ​ന്നു​പോ​യ​ത്.​ ​ഇ​വ​ർ​ക്ക് ​ഒ​പ്പം​ ​താ​മ​സി​ച്ചി​രു​ന്ന​ ​മ​റ്റൊ​രു​ ​മ​ക​ൻ​ ​സ​തീ​ഷ് ​ഈ​ ​സ​മ​യം​ ​പു​റ​ത്ത് ​പോ​യി​രു​ന്നു.​ ​ക​ട​ങ്ങോ​ട് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​എം.​നൗ​ഷാ​ദ്,​ ​എ​രു​മ​പ്പെ​ട്ടി​ ​സി.​ഐ.​അ​നീ​ഷ് ​കു​മാ​ർ,​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​വി​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സ്ഥ​ല​ത്തെ​ത്തി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.