
തൃശൂർ: 'യാത്ര' യാത്രിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏപ്രിൽ ഒമ്പത്, 10, 11, 12 തീയതികളിൽ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ യാത്രാ മൊബൈൽ ഫോട്ടോ പ്രദർശനവും മത്സരവും യാത്രിക സംഗമവും സംഘടിപ്പിക്കും. പ്രദർശനത്തിനും മത്സരത്തിനും യാത്രായാത്രികം ജനറൽ, യാത്രാപഥം എന്നീ രണ്ടുവിഭാഗങ്ങൾ ഉണ്ടാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് പ്രെെസുകൾ ഉണ്ടായിരിക്കും. മത്സരത്തിനും പ്രദർശനത്തിനുമുള്ള ഫോട്ടോ 31ന് മുമ്പ് 9745287360 എന്ന നമ്പറിലോ yaathrayaathrikam@gmail.com ഇ-മെയിലിലോ അയക്കണം. രാജൻ തലോർ, ജെഷിൻ പാലത്തിങ്കൽ, കെ.വിജയരാഘവൻ, ബിന്ദു വാലിപ്പറമ്പിൽ, ടി.ബി.ജഗതി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |