
തൃശൂർ: കാർഷിക സർവകലാശാലയിലെ വനിതാ ജീവനക്കാരുടെ കൂട്ടായ്മയായ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനവും 'കലയുടെ സ്ത്രീപക്ഷം' എന്ന വിഷയത്തിൽ സെമിനാറും നടന്നു. സംഗീതജ്ഞ ഡോ. രാജശ്രീ വാരിയർ ഉദ്ഘാടനം ചെയ്തു. സർവകലാശാല ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നിർവഹിച്ചു. വനിതാഫോറം കൺവീനർ പി.പി.ജിജിയ അദ്ധ്യക്ഷത വഹിച്ചു. ശ്യാമ എസ്.കുമാർ, വനിതാ ഫോറം ജോയിന്റ് സെക്രട്ടറി ടി.ഡി.ബിനു, കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് വൈസ് പ്രസിഡന്റ് സി.വി.ഡെന്നി, എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ.പ്രദീഷ്, വൈസ് പ്രസിഡന്റ് സി.സുജാത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |