ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ആറുമാസത്തേക്ക് മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും നാളെ നടക്കും. ദേവസ്വത്തിൽ ലഭിച്ച 56 അപേക്ഷകളിൽ ഏഴെണ്ണം തള്ളി 49 പേരെയാണ് കുടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ദേവസ്വം ഓഫീസിൽ നാളെ രാവിലെ തന്ത്രി അപേക്ഷകരുമായി അഭിമുഖം നടത്തും. ക്ഷേത്രത്തിൽ ഉച്ചപൂജ കഴിഞ്ഞ് നട തുറന്നാൽ മേൽശാന്തി നറുക്കെടുപ്പ് നടക്കും. യോഗ്യത നേടിയവരുടെ പേരെഴുതിയ കുറിപ്പ് വായിച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിക്കും. തുടർന്ന് നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് സുധാകരൻ നമ്പൂതിരി നറുക്കെടുക്കും. പുതിയ മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരുന്ന് 31ന് രാത്രി ചുമതലയേൽക്കും. ആറ് മാസക്കാലം പുറപ്പെടാശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജകൾ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |