മണ്ണുത്തി: ഒല്ലൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാജന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം.
രാവിലെ മരത്താക്കര മേഖലയിലെത്തി. തുടർന്ന് മറ്റ് 20 മേഖലാ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെത്തി. എം.എസ്.പ്രദീപ്കുമാർ, ടി.പ്രദീപ്കുമാർ, പി.ഡി.റെജി, പ്രസാദ് പാറേരി, ബേബി നെല്ലിക്കുഴി, വർഗീസ് കണ്ടംകുളത്തി, എം.എം .അവറാച്ചൻ, ഷിജു കീടായി, ജോസ് മുതുകാട്ടിൽ, കെ.പി.പോൾ, പി. എസ്.വിനയൻ, കെ.വി.സജു, കനിഷ്‌കൻ വല്ലൂർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് നെടുപുഴ മേഖലയിൽ നിന്ന് രാവിലെ എട്ട് മണിയോടെ പര്യടനം ആരംഭിക്കും. കൂർക്കഞ്ചേരി, ചിയ്യാരം, ഒല്ലൂർ സെന്റർ, ഒല്ലൂർ നോർത്ത്, വളർക്കാവ്, അഞ്ചേരി, മരത്താക്കര, പുത്തൂർ, വെട്ടുകാട്, നടത്തറ ഈസ്റ്റ്, നടത്തറ വെസ്റ്റ്, കൊഴുക്കുള്ളി, മണ്ണുത്തി, വാണിയമ്പാറ, മുല്ലക്കര എന്നീ കേന്ദ്രങ്ങളിലാണ് എത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |