തൃശൂർ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക സമരത്തിന് നേരെ നടന്ന നരനായാട്ടിനെതിരെ നഗരത്തിൽ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ സമിതി പ്രതിഷേധ പ്രകടനം നടത്തി. ഏജീസ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണയും പൊതുയോഗവും നടത്തി. ഏജീസ് ഓഫീസിന് മുന്നിലെ പ്രതിഷേധ പൊതുയോഗം കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്ത്കുമാർ അദ്ധ്യക്ഷനായി. പി.ആർ. വർഗ്ഗീസ്, എം.എം. അവറാച്ചൻ, കെ.കെ. ചന്ദ്രൻ, സെബി ജോസഫ് പെല്ലിശ്ശേരി, കെ. രവീന്ദ്രൻ, എം. ശിവശങ്കരൻ, പി. വി. പുഷ്പാകരൻ, പിയൂസ് കോടേങ്കണ്ടത്ത് എന്നിവർ സംസാരിച്ചു. എ.സി വർഗ്ഗീസ്, കെ.എം. വാസുദേവൻ, വി.എൻ. സുർജിത്ത്, സണ്ണി ചെന്നിക്കര, എം.എസ്. മോഹനൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |