കൊടുങ്ങല്ലൂർ യൂണിയനിൽ
കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനം ഗുരുപൂജ, സമൂഹാർച്ചന, ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം, സമാധിപൂജ തുടങ്ങി വിവിധ ചടങ്ങുകളോടെ, എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയനും യൂണിയന് കീഴിലുള്ള വിവിധ ശാഖകളും ആചരിച്ചു. യൂണിയൻ ഹാളിൽ നടന്ന സമാധി ദിനാചരണം യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്തു. മഹാസമാധി ചടങ്ങുകൾക്ക് വൈദിക യോഗം കൊടുങ്ങല്ലൂർ യൂണിയൻ ഭാരവാഹികളായ സിബി പ്രകാശൻ ശാന്തി, എൻ.എ. സദാനന്ദൻ ശാന്തി, പി.എൻ. ബാബു ശാന്തി, സന്ദീപ് ശാന്തി, എം.എൻ. നന്ദകുമാർ ശാന്തി, ഒ.വി. സന്തോഷ് ശാന്തി, ബൈജു ശാന്തി, ഉണ്ണി ശാന്തി, നെടിയതളി ഗിരീഷ് ശാന്തി തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിച്ചു. ലാലപ്പൻ ശാന്തി പ്രഭാഷണം നടത്തി. ഉപവാസം അനുഷ്ഠിച്ചാണ് പ്രവർത്തകർ മഹാസമാധിച്ചടങ്ങുകളിൽ പങ്കെടുത്തത്. സമാധിപൂജയ്ക്ക് ശേഷം പ്രസാദക്കഞ്ഞി വിതരണവും നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഹരി വിജയൻ, ദിനിൽ മാധവ്, ജോളി ഡിൽഷൻ, സുലേഖ അനിരുദ്ധൻ, ജയരാജൻ, കെ.ഡി. വിക്രമാദിത്യൻ, ഡിൽഷൻ കൊട്ടേക്കാട്ട് എന്നിവർ മഹാസമാധി ദിനച്ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.
മുകുന്ദപുരം യൂണിയനിൽ
ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തുള്ള യൂണിയൻ ഗുരുക്ഷേത്രത്തിൽ വൈദികയോഗം മെമ്പർമാരുടെ നേതൃത്വത്തിൽ രാവിലെ പൂജാകർമ്മങ്ങളോടെ മഹാസമാധി ദിനാചരണത്തിന് തുടക്കം. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ദീപം തെളിച്ച് സമൂഹ പ്രാർത്ഥന ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് മുതുപറമ്പിൽ സുബ്രഹ്മണ്യൻ, യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നൻ, ഷിജിൽ തവരങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.
ചാലക്കുടി യൂണിയനിൽ
ചാലക്കുടി; എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ മഹാസമാധി ദിനം ആചരിച്ചു. കൂടപ്പുഴ ശ്രീനാരായണ സമാജം ട്രസ്റ്റ്, ഈസ്റ്റ് ചാലക്കുടി എസ്.എൻ.ഡി.പി ശാഖ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ചടങ്ങുകൾ. സമൂഹ പ്രാർത്ഥന, ഗുരുപൂജ, ഗുദേവകൃതികളുടെ പാരായണം, ശാന്തി യാത്ര, അന്നദാനം എന്നിവ നടന്നു.
ക്ഷേത്രം മേൽശാന്തി കെ. ബാബുലാൽ കാർമ്മികത്വം വഹിച്ചു. കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം ഹാളിൽ നടന്ന സമാധി ദിനാചരണം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. ക്ഷേത്ര സമിതി സെക്രട്ടറി എ.ടി. ബാബു, ശാഖാ സെക്രട്ടറി ടി.കെ. ബാബു, യൂണിയൻ കൗൺസിലർമാരായ ടി.വി. ഭഗി, പി.ആർ. മോഹനൻ, സി.ജി. അനിൽകുമാർ, എ.കെ. ഗംഗാധരൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി അജിതാ നാരായണൻ, ലതാ ബാലൻ, സി.എസ്. സത്യൻ, പി.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നാട്ടിക യൂണിയനിൽ
തൃപ്രയാർ: എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ ഗുരു മഹാസമാധി ആചരിച്ചു. യൂണിയൻ ഓഫീസിൽ ഗുരുപൂജ, സമൂഹ അർച്ചന, സമൂഹപ്രാർത്ഥന എന്നിവ നടന്നു. യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, വൈസ് പ്രസിഡന്റ് പി.വി. സുദീപ് മാസ്റ്റർ, യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി എന്നിവർ നേതൃത്വം നൽകി. പ്രകാശ് കടവിൽ, ജയന്തൻ പുത്തൂർ, ബിന്ദു മനോജ്, ശ്രീജ മൗസമി, ബിനോയ് പാണപറമ്പിൽ, നരേന്ദ്രൻ തയ്യിൽ, കെ.എസ്. ദീപൻ മാസ്റ്റർ, നാരായണദാസ്, തുഷാർ ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ഗുരു ഉച്ചനീചത്വങ്ങൾക്ക് എതിരെ നിലകൊണ്ടു: പി. ബാലന്ദ്രൻ എം.എൽ.എ
തൃശൂർ: വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു ചെയ്തതെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ. ശ്രീനാരായണ ഗുരു സമാധിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഉപവാസവും പ്രാർത്ഥനയും തൃശൂർ തെക്കെഗോപുരനടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണ സമ്പ്രദായം പരിശോധിച്ചാൽ ജാതീയമായ അടിച്ചമർത്തലുകൾ ഇന്നും ഇന്ത്യയിൽ തുടരുന്നത് കാണാം. ഇതിനെതിരെ പോരാടാൻ എസ്.എൻ.ഡി.പി യോഗത്തിന് കഴിഞ്ഞു. സാമൂഹിക അതിക്രമങ്ങളെയും ഉച്ചനീചത്വങ്ങളെയും എതിർത്തുകൊണ്ട് നമുക്ക് ജാതിയില്ലെന്ന് ഗുരുവിനുതന്നെ പ്രഖ്യാപിക്കേണ്ടിവന്നു. ഗുരുവിനെപ്പോലും ജാതിക്കള്ളിൽ പെടുത്തിയപ്പോഴാണ് അത്. നെയ്യാറിൽ മുങ്ങിയെടുത്ത കല്ലുകൊണ്ട് ശിവപ്രതിഷ്ഠ നടത്തിയതിനെ വരേണ്യവർഗം ചോദ്യം ചെയ്തപ്പോഴും തക്ക മറുപടി നൽകി. ചാതുർവർണ്യത്തിന്റെ അപകടകരമായ സ്ഥിതിയിലായിരുന്നു അന്ന് കേരളമെന്നും ബാലചന്ദ്രൻ ഓർമ്മിപ്പിച്ചു.
യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, കേന്ദ്ര വനിതാസംഘം സെക്രട്ടറി സംഗീത, യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ, വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു, യൂണിയൻ കൗൺസിലർ മോഹൻ കുന്നത്ത്, വനിതാ സംഘം ജില്ലാ കോ - ഓർഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ, വനിതാസംഘം പ്രസിഡന്റ് പത്മിനി ഷാജി, സെക്രട്ടറി എം.ആർ. രാജശ്രീ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വി. രഞ്ജിത്ത്, കെ.എ. മനോജ്കുമാർ, വി.ഡി. സുശീൽകുമാർ, ലീലാ നാരായണൻ, കെ.വി. വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |