തൃശൂർ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇയാസ് ഫിറ്റ്നസ് അക്കാഡമിയുടെ ആക്ട് ഫിറ്റ് അന്താരാഷ്ട്ര സെമിനാർ ശനിയാഴ്ച നടക്കും. തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ രാവിലെഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് സെമിനാർ. ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് ബോഡി ബിൽഡർ (ഐ.എഫ്.ബി.ബി) റൂളി വിംഗ്ലാർ സെമിനാർ ഉദ്ഘാടനം ചെയ്യും.
അംജാദ് ഖാൻ, വിജോബി വക്കച്ചൻ, ഇയാസ്, കൈറ്റ് ഓസ്റ്റിൻ എന്നിവർ സെമിനാറിൽ സംസാരിക്കും. ഇയാസ് ഫിറ്റ്നസ് അക്കാഡമി ഡിസംബർ അവസാനത്തോടെ തൃശൂരിലും പ്രവർത്തനം ആരംഭിക്കുമെന്ന് ഇന്റർനാഷനൽ ബോഡി ബിൽഡർ റൂളി വിങ് ലാർ, ഇയാസ്, കൈറ്റ് ഓസ്റ്റിൻ, വിജിത്ത് പീറ്റർ, അരുൺകുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |