തൃശൂർ: സി.പി.എം ഭരണത്തിലുള്ള കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിനെ തുടർന്ന് ബാങ്ക് ഭരണ സമിതി ജോയിന്റ് രജിസ്ട്രാർ പരിച്ചുവിട്ട സാഹചര്യത്തിൽ ബാങ്കിന്റെ ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെല്ലാം കരുവന്നൂർ മോഡൽ വായ്പാ തട്ടിപ്പ് നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണ് കുട്ടനെല്ലൂർ ബാങ്കിൽ നടന്ന സംഭവം. തട്ടിപ്പ് നടത്തുന്ന ഭരണ സമിതിയംഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിലപാട് സംസ്ഥാന സർക്കാർ അവസാനിപ്പിച്ച് കർശനമായ നിയമ നടപടികളിലൂടെ സഹകരണ മേഖലയെ സംരക്ഷിക്കാൻ ആത്മാർത്ഥത കാണിക്കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |