അവണൂർ: ചൂലിശ്ശേരിയിൽ ഒന്നര പതിറ്റാണ്ടായി പ്രവർത്തനം നിലച്ച് കിടക്കുന്ന വൈദ്യുതി ബോർഡിന്റെ പോൾ കാസ്റ്റിംഗ് യാർഡ് നവീകരിക്കുന്നു. നിർമ്മാണത്തിനായി കെ.എസ്.ഇ.ബി 5.73 കോടി അനുവദിച്ചു. കെ.എസ്.ഇ.ബിയുടെ നാലേക്കർ പ്രയോജനപ്പെടുത്തിയാകും നിർമ്മാണം.
പഴയ സാങ്കേതികവിദ്യയിൽ ഇലക്ട്രിക് പോസ്റ്റുകൾ നിർമ്മിച്ചിരുന്ന ചൂലിശ്ശേരിയിലെ പോൾ കാസ്റ്റിംഗ് യാർഡിന്റെ പ്രവർത്തനം വർഷങ്ങൾക്കു മുമ്പ് നിലയ്ക്കുകയായിരുന്നു. ഈ യാർഡിന്റെ സ്ഥലം പ്രയോജനപ്പെടുത്തി യൂണിറ്റ് ആധുനികവത്കരിച്ച് പ്രീ സ്‌ട്രെസ്ഡ് കോൺക്രീറ്റ് (പി.വി.സി) പോളുകൾ നിർമ്മിക്കുന്ന യൂണിറ്റ് സ്ഥാപിക്കും.
പുതിയ സാങ്കേതിക വിദ്യയിൽ 8 മീറ്ററും 9 മീറ്ററും നീളമുള്ള 2500 ഇലക്ട്രിക് പോസ്റ്റുകൾ പ്രതിമാസം നിർമ്മിക്കാനാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |