തൃശൂർ: കാലാവധി പൂർത്തീകരിച്ച കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറിനും ബോർഡ് അംഗം വി.കെ. അയ്യപ്പനും കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. പി. ബാലചന്ദ്രൻ എം.എൽ.എ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബോർഡ് സെക്രട്ടറി പി.ഡി. ശോഭന അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, പെരുവനം കുട്ടൻ മാരാർ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പി.വി. സജീവ്, കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ നാരായണമേനോൻ, പെരുവനം ആറാട്ടുപുഴ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാജീവ് മേനോൻ, ബിജു ആർ. പിള്ള , എ.പി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |