SignIn
Kerala Kaumudi Online
Saturday, 20 April 2024 5.57 AM IST

ഹാർമണി സംഗീത സാക്ഷരത യജ്ഞം

1

തൃശൂർ: ഹാർമണി സംഗീത സ്‌കൂളിന്റെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത സാക്ഷരത യജ്ഞം വ്യാഴം, വെള്ളി ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗീതപഠനം, സംഗീതാസ്വാദനം എന്നീ മേഖലകളിലെ സാക്ഷരത ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളാണ് മൂന്ന് ദിവസമായി സാഹിത്യ അക്കാഡമി ഹാളിൽ നടത്തുന്നത്. കർണാടക സംഗീതജ്ഞൻ ഫാ.പോൾ പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി സി.രവീന്ദ്രനാഥ്, കർണാടക സംഗീതജ്ഞൻ വാമനൻ നമ്പൂതിരി എന്നിവർ തുടർന്നുള്ള ദിവസങ്ങളിലെ പരിപാടികളിൽ മുഖ്യാതിഥികളാകും. സംഗീതാദ്ധ്യാപകരായ അറയ്ക്കൽ നന്ദകുമാർ, രമേഷ് ഗോപാലകൃഷ്ണൻ, പ്രൊഫ.ഐ.ഷൺമുഖദാസ് എന്നിവർ പ്രഭാഷണം നടത്തും. കർണാടക സംഗീതാദ്ധ്യാപകരായ ദേശമംഗലം നാരായണൻ, രാമകൃഷ്ണൻ, മുരളീധരൻ ഉണ്ണി, സോമശേഖരൻ എന്നിവരെ ആദരിക്കുമെന്ന് ഹാർമണി സ്‌കൂൾ ഒഫ് മ്യൂസിക് ഡയറക്ടർ ജിമ്മി മാത്യു, പ്രൊഫ.സി.എ.ഈനാശു, ജി.ബിനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.