തൃശൂർ: സമരം ചെയ്യുന്നതും മുദ്രാവാക്യം വിളിക്കുന്നതും ക്രിമിനൽ കുറ്റമായി കാണുന്ന പിണറായി സർക്കാരിനെ ഇടത് സർക്കാർ എന്ന് വിളിക്കുന്നതിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി വി.കെ. ഫൈസൽ ബാബു. പൊലീസ് വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തൃശൂർ എസ്.പി: ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എസ്. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, കെ.കെ. സക്കരിയ്യ, പി.കെ. ഷാഹുൽ ഹമീദ്, പി.എ. ഷാഹുൽ ഹമീദ്, എ.വി. അലി, ടി.എ. ഫഹദ്, അസീസ് മന്നലാംകുന്ന്, സാബിർ കടങ്ങോട്, പി.ജെ. ജെഫീക്ക്, ഷെബീർ പാറമ്മൽ, ഷജീർ പുന്ന, ആരിഫ് പാലയൂർ, വി.എം. മനാഫ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |