കൽപ്പറ്റ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ വന്യമൃഗ ആക്രമണം മൂലം സംസ്ഥാനത്ത് പൊലിഞ്ഞത് 76 ജീവനുകൾ.1603 പേർക്ക് പരുക്കേറ്റു. 814 കർഷകർക്ക് കൃഷി നാശം സംഭവിച്ചു. 633 വളർത്ത് മൃഗങ്ങൾ കൊല്ലപ്പെട്ടു. 10453 കേസുകളാണ് ഈ കാലയളവിൽ വന്യമൃഗ ആക്രമണം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 14 കോടി 37 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2024 മുതൽ 2025 ജനുവരി 31 വരെ 53 പേർ കൊല്ലപ്പെടുകയും 135 പേർക്ക് പരുക്കേൽക്കുകയും 2503 പേരുടെ കൃഷി നശിക്കുകയും 300 വളർത്ത് മൃഗങ്ങൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ഇക്കാലയളവിൽ നാശനഷ്ടം കണക്കാക്കിയിരിക്കുന്നത് അഞ്ച് കോടി 36 ലക്ഷം രൂപയാണ്.
മാനന്തവാടി കൂപ്പിൽ വീട്ടിൽ കെ ചാത്തു പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ( വൈൽഡ് ലൈഫ് ) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് വിവരങ്ങൾ നൽകിയിട്ടുള്ളത്. വന്യമൃഗ ആക്രമണം മൂലം ഏറ്റവും കൂടുതൽ ജീവഹാനിയും നാശനഷ്ടവും സംഭവിച്ചിരിക്കുന്നത് വയനാട്, ഇടുക്കി ജില്ലകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |