വാഷിംഗ്ടൺ: അമേരിക്കയിൽ വാഹനാപകടത്തിൽ ഹെെദരാബാദ് സ്വദേശികൾ കൊല്ലപ്പെട്ടു. ഡാലസിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് കാറിന് തീപിടിച്ചു. കാറിൽ നിന്ന് രക്ഷപ്പെടാനാകാതെ നാലുപേരും സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചു. യുഎസിൽ അവധി ആഘോഷിക്കാൻ എത്തിയവരാണ്. തെറ്റായ ദിശയിലൂടെ എത്തിയ ഒരു മിനിട്രക്കാണ് ഇവരുടെ കാറിൽ ഇടിച്ചെതെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |