SignIn
Kerala Kaumudi Online
Saturday, 20 April 2024 4.30 AM IST

മലബാർ ഗ്രൂപ്പ് 30ാം വാർഷികവും കാക്കഞ്ചേരി ഇന്റഗ്രേറ്റഡ് ജുവലറി ഡിസൈൻ സ്റ്റുഡിയോ ഉദ്ഘാടനവും നാലിന്

malabar
മലബാർ ഗ്രൂപ്പ് 30ാം വാർഷികവും കാക്കഞ്ചേരി ഇന്റഗ്രേറ്റഡ് ജുവലറി ഡിസൈൻ സ്റ്റുഡിയോ ഉദ്ഘാടനവും

കോഴിക്കോട്: മുപ്പതുവർഷം മുമ്പ് കോഴിക്കോട് നഗരത്തിൽ ഏതാനും സംരംഭകരുടെ കൂട്ടായ്മയിൽ ആരംഭിച്ച് ലോകം മുഴുവൻ വ്യാപിച്ച മലബാർ ഗ്രൂപ്പിന്റെ 30ാം വാർഷികവും കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ സ്ഥാപിച്ച ഇന്റഗ്രേറ്റഡ് ജുവലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയും നാലിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും.വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമായി ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് മലബാർ ഗ്രൂപ്പ് രൂപം നൽകിയിട്ടുള്ളതെന്ന് ചെയർമാൻ എം.പി.അഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്റഗ്രേറ്റഡ് ജുവലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോ 1.75 ലക്ഷം ചതുരശ്ര അടിയിലാണ് പൂർത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും ആധുനിക ആഭരണനിർമാണ ശാലയാണിത്. 250 കോടി രൂപയുടേതാണ് പദ്ധതി. കാക്കഞ്ചേരി യൂണിറ്റ് പൂർണ തോതിൽ പ്രവർത്തിക്കുമ്പോൾ ആയിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ 250 ഓളം പേർ വനിതകളായിരിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേതടക്കം അനുമതി ലഭിച്ചശേഷമാണ് ഫാക്ടറി ആരംഭിക്കുന്നത്. കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ എൻവയൺമെന്റൽ എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (നീറി) അംഗീകാരവും കാക്കഞ്ചേരി ഫാക്ടറിക്ക് ലഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.പി.വീരാൻകുട്ടി, എ.കെ.നിഷാദ് എന്നിവർ പങ്കെടുത്തു.

@ ഒന്നാമതെത്തുക ലക്ഷ്യം: എം.പി.അഹമ്മദ്

ലോകത്തിൽ ഒന്നാമത്തെ സ്വർണം-ഡയമണ്ട് ആഭരണ നിർമാണ-വില്പന ഗ്രൂപ്പായി വളരുകയാണ് ലക്ഷ്യമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മലബാറിന് 307 ഷോറൂമുകളും 14 ആഭരണ നിർമാണ ശാലകളുമുണ്ട്. ഇന്ത്യ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഷോറൂമുകളുള്ളത്. ഇതിനുപുറമെ, യു.കെ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, കാനഡ, ഈജിപ്ത്, തുർക്കി, ദക്ഷിണാഫ്രിക്ക തുടങ്ങി 30 രാജ്യങ്ങളിൽ താമസിയാതെ ഷോറൂമുകൾ ആരംഭിക്കും. 'മെയ്ക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ് വേൾഡ്' എന്നതാണ് മലബാറിന്റെ വികസന നയം. ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത് മുംബയ് നാഷണൽ ഹബ് വഴിയാണ്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം മാർച്ചിൽ നടക്കും. കോഴിക്കോട്ട് നഗരത്തിൽ വലിയ ജുവലറി ആരംഭിക്കും. ലാഭത്തിന്റെ അഞ്ച് ശതമാനം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കാണ് തുടക്കം മുതൽ കമ്പനി ചെലവഴിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.