മുംബയ്: ആമസോൺ പേ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 3.06 കോടി രൂപ പിഴ ചുമത്തി. പ്രീപെയ്ഡ് പെയ്മെന്റ് ഉപകരണങ്ങളിലെ മാനദണ്ഡങ്ങളും കെവൈസി നിർദേശങ്ങളും പാലിക്കാതിരുന്നതിനാണ് റിസർവ് ബാങ്ക് പിഴ ശിക്ഷ നൽകിയത്.
ആമസോണിന് ഇത് സംബന്ധിച്ച് നേരത്തെ ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ആമസോൺ നൽകിയ പ്രതികരണം പരിഗണിച്ചാണ് നടപടി എടുത്തത്. എന്നാൽ ആമസോണിനെതിരേയുള്ള നടപടി കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 2007 ലെ പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്റ്റിലെ സെക്ഷൻ 30 അടിസ്ഥാനമാക്കിയാണ് പിഴ വിധിച്ചിരിക്കുന്നത്. ആമസോൺ.കോം ഇൻകിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പെയ്മെന്റ് പ്രോസസിംഗ് സർവീസ് ആണ് ആമസോൺ പേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |