കോഴിക്കോട് : മലബാർ ഗോൾഡ് സ്‌ത്രീകൾക്കായുള്ള പുതിയ ജെംസ്റ്റോൺ കളക്ഷൻ 'വ്യാന' വിപണിയിൽ അവതരിപ്പിച്ചു. 18, 22 കാരറ്റ് സ്വർണത്തിൽ വൈവിദ്ധ്യമാർന്നതും ചാരുതയുള്ളതുമായ അമൂല്യ രത്നങ്ങളുമായി ലൈറ്റ് വെയ്റ്റിൽ ട്രെൻഡി, ബോൾഡ് ഡിസൈനുകളിൽ അതിമനോഹരമായാണ് ആഭരണങ്ങൾ നിർമ്മിച്ചിട്ടുള്ളത്. പരമ്പരാഗതവും ഏറ്റവും പുതിയതുമായ ഡിസൈനുകൾ ഇഷ്ടപ്പെടുന്ന ആധുനിക സ്ത്രീകൾക്ക് അനുയോജ്യമായ രത്നാഭരണ കളക്ഷനാണ്. സെപ്തംബർ എട്ടു വരെ നടക്കുന്ന ഫെസ്റ്റിവലിൽ 'വ്യാന' രത്നാഭരണങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്. എല്ലാ രത്നാഭരണങ്ങൾക്കും അൺകട്ട് ഡയമണ്ട്സിനും പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവുണ്ട്.
'വ്യാന' വെറുമൊരു ആഭരണ ശേഖരം മാത്രമല്ലെന്നും സ്ത്രീയുടെ ആത്മാവിലെ നിരവധി നിറങ്ങളുടെ പ്രതിഫലനമാണെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു.
മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡറും ആധുനിക ഇന്ത്യൻ സ്ത്രീയുടെ പ്രതീകവുമായ ശ്രീനിധി ഷെട്ടി അവതരിപ്പിക്കുന്ന 'ജസ്റ്റ് ലൈക്ക് മി' എന്ന ക്യാമ്പയിൻ 'വ്യാന'യെ കൂടുതൽ ജീവസുറ്റതാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |