കയറ്റുമതിക്കാർക്കായി സമഗ്ര പാക്കേജെന്ന് മുഖ്യ സാമ്പത്തിക ഉപദേശകൻ
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവയിൽ പ്രതിസന്ധിയിലായ കയറ്റുമതിക്കാർക്കായി കേന്ദ്ര സർക്കാർ സമഗ്ര പാക്കേജ് തയ്യാറാക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴയായി അമേരിക്ക 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിന്റെ ആഘാതം കുറയ്ക്കുന്നതിന് കയറ്റുമതി മേഖലയ്ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരും വിവിധ ഏജൻസികളും ഓവർടൈം പ്രയത്നിക്കുകയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അനന്ത നാഗേശ്വരൻ പറഞ്ഞു. ഇതിനായുള്ള ചർച്ചകൾ വിവിധ കയറ്റുമതി സംഘടനകളുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരും വിവിധ ഏജൻസികളും ഇതിനായി പദ്ധതികൾ തയ്യാറാക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |