വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ്
കൊച്ചി: ഡിജിറ്റൽ, റീട്ടെയിൽ, ഊർജ മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് വളർച്ചയ്ക്കുള്ള റോഡ് മാപ്പ് അവതരിപ്പിച്ചു. റിലയൻസിന്റെ ടെലികോം വിഭാഗമായ ജിയോയുടെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) അടുത്ത വർഷം പകുതിയോടെ നടക്കുമെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 48ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മിത ബുദ്ധി(എ.ഐ) സേവനങ്ങൾ രാജ്യമൊട്ടാകെ ലഭ്യമാക്കുന്നതിനും ഹരിതോർജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റ സെന്ററുകൾക്കുമായി റിലയൻസ് ഇന്റലിജെൻസെന്ന പുതിയ സംരംഭത്തിന്റെ പ്രഖ്യാപനവും മുകേഷ് അംബാനി നടത്തി. ആഗോള ടെക്നോളജി ഭീമന്മാരായ ഗൂഗിൾ, മെറ്റ എന്നിവയുമായി കൈകോർത്താണ് റിലയൻസ് എ.ഐ സംവിധാനം ഒരുക്കുന്നത്.
50 കോടി ഉപയോക്താക്കളെ നേടിയ ജിയോ ഓഹരി വിൽപ്പനയിലൂടെ ആഗോള കമ്പനികൾക്ക് സമാനമായ മൂല്യം സൃഷ്‌ടിക്കുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിയോ നേടിയത്.
ജിയോപി.സി അവതരിപ്പിച്ച് ആകാശ് അംബാനി
ക്ളൗഡ് അധിഷ്‌ഠിതമായ വെർച്വൽ കമ്പൂട്ടറായ ജിയോപിസിയും എ.ഐ ബന്ധിത മറ്റ് ഉത്പന്നങ്ങളും പ്ളാറ്റഫോമുകളും റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാൻ ആകാശ് അംബാനി അവതരിപ്പിച്ചു. സുരക്ഷിത പ്ളാറ്റ്‌ഫോമുകളുമായി രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളെ പൂർണമായും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം.
റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സിനെ ആഗോള എഫ്.എം.സി.ജി കമ്പനിയായി ഉയർത്തും
ഇഷ അംബാനി
എക്‌സിക്യുട്ടീവ് ഡയറക്‌ടർ
റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |