കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ബിസ്മി കണക്‌ട് കേരളത്തിൽ ഏറ്റവുമധികം ഓണ സമ്മാനങ്ങളുമായി 'നല്ലോണം പൊന്നോണം' പദ്ധതിക്ക് തുടക്കമിട്ടു. അജ്മൽ ബിസ്മിയിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ബമ്പർ സമ്മാനമായി 100 പവൻ സ്വർണവും 20 കോടി രൂപയുടെ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനമുണ്ട്. കാർ ,ബൈക്ക് ,ഹോം അപ്ലയൻസ്സ് തുടങ്ങി അനവധി സമ്മാനങ്ങളും നൽകും. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനാകും.
ഗൃഹോപകരണങ്ങൾക്ക് ഈസി ഇ.എം.ഐ സൗകര്യങ്ങൾ, അധിക വാറന്റി എന്നിവ ലഭിക്കും. ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയുടെ കാർഡ് പർച്ചേസുകളിൽ 26,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാണ്.
നല്ലോണം പൊന്നോണത്തിൽ 32 ഇഞ്ചിന്റെ സ്മാർട്ട് ടിവി 5,990 രൂപ മുതലും 55 ഇഞ്ചിന്റെ സ്മാർട്ട് ടിവി 24,990 രൂപയ്ക്കും സ്വന്തമാക്കാം. സിംഗിൾ ഡോർ റെഫ്രിഡ്ജറേറ്ററുകൾ വെറും 9,900 രൂപ മുതലും, ഡബിൾ ഡോർ റെഫ്രിഡ്ജറേറ്ററുകൾ 21,990 രൂപ മുതലും സൈഡ് ബൈ സൈഡ് റെഫ്രിഡ്ജറേറ്ററുകൾ 59,990 രൂപ മുതലും പർച്ചേസ് ചെയ്യാം.
32,499 രൂപ മുതൽ ലാപ്‌ടോപ്പുകൾ, ഗംഭീര വിലക്കുറവിൽ സ്മാർട്ട്‌ഫോണുകൾ, ഐഫോണുകൾ തുടങ്ങി മറ്റനവധി ഓഫറുകളും നല്ലോണം പൊന്നോണം സമ്മാനിക്കുന്നു. ബിസ്മി കണക്ടിന്റെ എല്ലാ ഷോറൂമുകളിലും ഓഫറുകൾ നേടാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |