തൃശൂർ: പ്രമുഖ സിൽക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സിന്റെ 35-ാമത്തെ
ഷോറൂമിന് ദോഹയിൽ വർണാഭമായ തുടക്കം. ബർവാ വില്ലേജിലെ അൽ വക്രയിൽ സ്ഥിതി ചെയ്യുന്ന
ഷോറൂം കല്യാൺ സിൽക്‌സിന്റെ ചെയർമാനും മാനേജിംഗ്ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. കല്യാൺ സിൽക്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, സഫാരി സൂപ്പർമാർക്കറ്റിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അബൂബക്കർ, കെ.എം.പി. കൺസ്ട്രക്ഷൻ മാനേജിംഗ് ഡയറക്ടർ കെ.എം. പരമേശ്വരൻ, ആസ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സി.പി. സാലി, എ.ബി.എൻ. കോർപ്പറേഷൻ, ഐ.ബി.പി.സി. ചെയർമാൻ ജെ.കെ. മേനോൻ, സെലക്‌സ് മാൾ മാനേജിംഗ് ഡയറക്ടർ നൗഷാദ് എന്നിവർ സംബന്ധിച്ചു. കല്യാൺ സിൽക്‌സ് അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ
ഷോറൂമാണ് ദോഹയിൽ തുറന്നത്. ദുബായിലും അബുദാബിയിലും ഷാർജയിലും മസ്‌കറ്റിലുമായി കല്യാൺ സിൽക്‌സിന്റെ ഏഴ് അന്താരാഷ്ട്ര ഷോറൂമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന ദോഹ ഷോറൂം
ഒരു സമ്പൂർണ ഷോപ്പിംഗ് അനുഭവമാണ് ഖത്തറിനായി ഒരുക്കിയിരിക്കുന്നത്. പട്ട് സാരി, ഡൈയ്‌ലി വെയർ സാരി, ഡെക്കറേറ്റഡ് സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്‌സ് വെയർ എന്നിവയുടെ വലിയ കളക്ഷനുകൾ ഷോറൂമിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. കല്യാൺ സിൽക്‌സിന്റെ ആയിരത്തിലധികം വരുന്ന നെയ്ത്ത് ശാലകളും നൂറിൽപരം പ്രൊഡക്ഷൻ യൂണിറ്റുകളും
ഒരുമിച്ചാണ് ഇത്രയും വലിയ ശ്രേണികൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യൻ വിപണിയിൽ
തരംഗങ്ങൾ സൃഷ്ടിക്കുന്ന ബ്രൈഡൽ സെൻസേഷൻ എന്ന മംഗല്യപട്ടും അനുബന്ധ ശ്രേണികളും ഷോറൂമിലൂടെ വിദേശ വിപണിയിൽ ആദ്യമായെത്തും. 'വിദേശ ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ഉള്ളിടത്തെല്ലാം കല്യാൺ സിൽക്‌സിന്റെ സാന്നിദ്ധ്യമുണ്ടാകണമെന്ന ചിന്തയാണ് ഖത്തറിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുവാൻ പ്രചോദനമായതെന്ന് കല്യാൺ സിൽക്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഇന്ത്യയിലെ കല്യാൺ സിൽക്‌സ് ഷോറൂമുകളിൽ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിൽ ഏറ്റവും പുതിയ ഡിസൈനുകൾ
അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കുക എന്ന ദൗത്യം വളരെ വിജയകരമായിട്ടാണ് കല്യാൺ സിൽക്‌സ് നിറവേറ്റിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് കല്യാൺ സിൽക്‌സിന്റെ അന്താരാഷ്ട്ര ഷോറൂമുകളെ അത്യന്തം
ആവേശത്തോടെ വിദേശ ഇന്ത്യൻ സമൂഹം സ്വീകരിച്ചിട്ടുള്ളത്. കല്യാൺ സിൽക്‌സിന്റെ ദോഹ ഷോറൂം ഉദ്ഘാടനത്തോടെ കുറഞ്ഞ വിലയും മികച്ച വസ്ത്ര ശ്രേണികളും ഖത്തറിനും ഇനി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നന്മകളുടെ ഉത്സവങ്ങളാൽ സമൃദ്ധമായ ഏപ്രിൽ മാസത്തിൽ ഖത്തറിലെ ഉപഭോക്തൃ സമൂഹത്തിന് സന്തോഷിക്കാൻ ഒട്ടേറെ നൽകാൻ കല്യാൺ സിൽക്‌സിന് കഴിയുമെന്നാണ് വിശ്വാസമെന്ന് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
പെരുന്നാൾ ആഘോഷങ്ങൾക്ക് മിഴിവേകാൻ വിപുലമായൊരു റംസാൻ കളക്ഷനാണ് കല്യാൺ സിൽക്‌സ്
ദോഹ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. മുഗൾ, കാശ്മീരി, ഹൈദരാബാദിശൈലികളിൽ രൂപകല്നപ ചെയ്ത ലാച്ച, ലെഹൻഗ,
ശരാര, ഗരാര, ചുരിദാർ ശ്രേണികളാണ്. പുരുഷന്മാർക്കും കുട്ടികൾക്കുമായി സവിശേഷ ഈദ് കളക്ഷനുകളും തയ്യാറാക്കിയിട്ടുണ്ട്. വിഷു, ഈസ്റ്റർ ഉത്സവങ്ങൾക്കായി കല്യാൺ സിൽക്‌സ് സ്വന്തം പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഡിസൈൻ ചെയ്ത എത്തനിക് വെയർ, പാർട്ടി വെയർ, ട്രഡിഷണൽ കേരള വെയർഎന്നിവ ഖത്തറിലെ ഉപഭോക്തൃ സമൂഹത്തിന് പുതിയ അനുഭവമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |