ചെന്നൈ: രാംകോ സിമന്റ്‌സിന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ.) ദക്ഷിണ മേഖലയുടെ മികവിനുളള പുരസ്കാരം. പരിസ്ഥിതി, ആരോഗ്യം, സുരക്ഷ മേഖലകളിലെ കമ്പനിയുടെ മികവ് മുൻനിർത്തിയാണ് അരിയല്ലൂർ ഗോവിന്ദപുരത്തെ രാംകോ സിമന്റ്സ് യൂണിറ്റ് സ്വർണ മെഡലിന് അർഹമായത്. 204 കമ്പനികൾ മത്സരത്തിൽ പങ്കെടുത്തു. ഇതിൽ സ്വർണമെഡൽ നേടിയ ഏക സിമന്റ് നിർമാണക്കമ്പനിയാണ് രാംകോ. ചെന്നൈയിലെ ചടങ്ങിൽ സംസ്ഥാന പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യാനാഥനിൽനിന്ന് രാംകോ സിമന്റ്‌സ് ഗോവിന്ദപുരം യൂണിറ്റ് മേധാവി മധുസൂദൻ കുൽക്കർണി പുരസ്കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |