മുംബയ്: തുടർച്ചയായ അഞ്ചാം ദിനത്തിലും രാജ്യത്തെ ഓഹരി വിപണികളിൽ മുന്നേറ്റം. ആർ.ബി.ഐയുടെ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നുള്ള പ്രതീക്ഷിക്കാതെയുള്ള നടപടി വിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ് സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികളിലുണ്ടായ നേട്ടവും വിപണിക് കരുത്തേകി. വ്യാപാരം ആരംഭിച്ചപ്പോൾ സൂചികകൾ നഷ്ടത്തിലാണ് ഉണ്ടായിരുന്നത്. എന്നാൽ ഇടിവ് മറികടന്ന് സെൻസെക്സ് 143.66 പോയിന്റ് വർധിച്ച് 59,832.97 ലും നിഫ്റ്റി 42.10 പോയിന്റ് ഉയർന്ന് 17,599.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 260.75 പോയിന്റ് ഉയർന്ന് 59,950.06 ലെത്തിയിരുന്നു.
സെൻസെക്സിൽ ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസേർവ്, ഇൻഡസ് ഇൻഡ് ബാങ്ക്, സാൻ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ് സി ബാങ്ക്, മാരുതി, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ എന്നിവ ലാഭത്തിൽ അവസാനിച്ചു.
എച്ച് സി എൽ ടെക്ക്നോളജിസ്, ആക്സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടെക്ക് മഹീന്ദ്ര, ടൈറ്റൻ എന്നിവ നഷ്ടത്തിലും അവസാനിച്ചു.
ഏഷ്യൻ വിപണിയിൽ, സിയോൾ, ജപ്പാൻ, ഷാങ്ഹായ് എന്നിവ ദുർബലമായപ്പോൾ ഹോങ്കോങ് നേട്ടത്തിൽ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |