മുംബയ്: ഇന്ത്യൻ മൂലധന വിപണിയിലെ വാങ്ങൽ പ്രവണത തുടർന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‍.പി.ഐ.). മേയിലെ ആദ്യ നാല് ട്രേഡിംഗ് സെഷനുകളിലായി 10,850 കോടി രൂപയുടെ നിക്ഷേപകമാണ് എഫ്‍.പി.ഐകൾ നടത്തിയത്. രാജ്യത്തിൻറെ സ്ഥിരതയുള്ള ബൃഹത് സാമ്പത്തിക അന്തരീക്ഷം, ശക്തമായ ജിഎസ്‍ടി ശേഖരണം, പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് ത്രൈമാസ വരുമാനം എന്നിവയാണ് എഫ്‍.പി.ഐകളെ ആകർഷിക്കുന്നത്. ഏപ്രിലിൽ ഇക്വിറ്റികളിൽ 11,630 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍.പി.ഐകൾ എത്തിച്ചിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ജിക്യുജി പാർട്ണേഴ്‌സ് അദാനി ഗ്രൂപ്പ് കമ്പനികളിൽ നടത്തിയ മൊത്തത്തിലുള്ള നിക്ഷേപമാണ് മാർച്ചിലെ നിക്ഷേപത്തെ പ്രധാനമായും നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |