കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ തൃശൂർ റീജിയണൽ ഓഫീസിലെ ശാഖകളിൽ ഉപഭോക്തൃ സമ്മേളനം സംഘടിപ്പിച്ചു. ബാങ്കിന്റെ റീജീയണൽ മേധാവി ശ്യാംസുന്ദർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാമാനേജർ, സ്റ്റാഫ് അംഗങ്ങൾ, ഇടപാടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സേവിംഗ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ട്, വിവിധ വായ്പകൾ എന്നീ വിഭാഗങ്ങളിലെ മികച്ച അഞ്ച് ഉപഭോക്താക്കൾക്ക് പ്രശംസാപത്രവും ഷാളും നൽകി. തൃശൂർ റീജിയണിന്റെ കീഴിലുള്ള എല്ലാ ശാഖകളിലും എല്ലാമാസവും 15ന് കസ്റ്റമർ സർവ്വീസ് മിറ്റിംഗുകൾ നടത്താറുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച റീജിയണൽ മേധാവി ശ്യാം സുന്ദർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |