കൊച്ചി: ശ്രീലങ്കയിലും മൗറീഷ്യസിലും ഇന്ത്യയുടെ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേയ്സ്(യു.പി.ഐ) ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇന്നലെ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് റനിൽ വിക്രം സിംഗും മലേഷ്യയുടെ പ്രധാനമന്ത്രി പ്രവിൽ ജുഗ്നോതും സന്നിഹിതരായ വെർച്ച്വൽ ചടങ്ങിൽ ഇന്നലെ ഈ സേവനങ്ങൾക്ക് തുടക്കമിട്ടു. ഇന്ത്യയുടെ റൂപേയ് കാർഡുകളുടെ സേവനങ്ങളും ഈ രാജ്യങ്ങളിൽ ലഭ്യമാകും. ധനകാര്യ ടെക്നോളജി രംഗത്ത് നവീനമായ സംവിധാനങ്ങൾ ഒരുക്കുന്ന ഇന്ത്യയുടെ സേവനങ്ങൾക്ക് ആഗോള വ്യാപകമായി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |