കൊച്ചി: കടുത്ത ധന പ്രതിസന്ധിയിലൂടെ നീങ്ങുന്ന പ്രമുഖ വിമാനക്കമ്പനിയായ സ്‌പൈസ്ജെറ്റ് ചെലവുചുരുക്കലിന്റെ ഭാഗമായി 1,400 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. മൊത്തം ജീവനക്കാരുടെ പതിനഞ്ച് ശതമാനമാണിത്. ഇതോടൊപ്പം പ്രവർത്തന ചെലവ് കുറയ്ക്കാൻ മറ്റ് കടുത്ത നടപടികൾക്കും എയർലൈൻ തയ്യാറെടുക്കുകയാണ്.
മത്സരം രൂക്ഷമായ വിപണിയിൽ പിടിച്ചുനിൽക്കുന്നതിനായി ഈയിടെ 744 കോടി രൂപ നിക്ഷേപകരിൽ നിന്നും സമാഹരിച്ചിരുന്നു. പ്രവർത്തന ചെലവ് കുറച്ചും കാര്യക്ഷമത വർദ്ധിപ്പിച്ചും പ്രതിവർഷം നൂറ് കോടി രൂപ ലാഭിക്കാനാണ് സ്‌പൈസ്ജെറ്റ് ലക്ഷ്യമിടുന്നത്. മൊത്തം 9,000 ജീവനക്കാരുള്ള എയർലൈൻ പ്രതിവർഷം അറുപത് കോടി രൂപയാണ് ശമ്പള ഇനത്തിൽ ചെലവഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |