കൊച്ചി: എൽ.ഐ.സിയുടെ പുതിയ പദ്ധതിയായ അമൃത് ബാൽ പോളിസി വിപണിയിലെത്തി. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ ധനലഭ്യത ഉറപ്പാക്കുന്ന വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വാർഷികത്തിലും 1000 രൂപ അഷ്വറൻസ് തുകയ്ക്ക് 80 രൂപ നിരക്കിൽ സുനിശ്ചിത വർദ്ധന ലഭിക്കും. 30 ദിവസം മുതൽ 13 വയസ് വരെയുള്ള കുട്ടികൾക്ക് ചേരാം. കാലാവധിയെത്തുമ്പോൾ 18 മുതൽ 25 വയസ് വരെയാണ് പ്രായ പരിധി. കേന്ദ്ര ധനകാര്യ സെക്രട്ടറി ഡോ. വിവേക് ജോഷി അമൃത് ബാൽ പോളിസി വിപണിയിൽ അവതരിപ്പിച്ചു.
5,6,7 എന്നിങ്ങനെ പരിമിത കാലത്തേക്കൊ, ഒറ്റത്തവണയായോ പ്രീമിയം അടക്കാം. പോളിസി കാലാവധി കുറഞ്ഞത് 10 വർഷമാണ് ( ഒറ്റത്തവണ പ്രീമിയം ആണെങ്കിൽ 5 വർഷം). പരമാവധി പോളിസി കാലാവധി 25 വർഷമാണ്.കുറഞ്ഞ അഷ്വറൻസ് തുക രണ്ട് ലക്ഷം രൂപ. ഉയർന്ന പരിധിയില്ല.
കാലാവധിയെത്തുമ്പോൾ പ്രാബല്യത്തിലുള്ള പോളിസിക്ക് അഷ്വറൻസ് തുകയും, സുനിശ്ചിത വർദ്ധനയും ചേർന്ന തുക ലഭിക്കും. ഇത് 5,10,15 വർഷ തവണകളായും വാങ്ങാം. പ്രാബല്യത്തിലുള്ള പോളിസിയിൽ മരണാനന്തരതുകയായി അഷ്വറൻസ് തുകയും സുനിശ്ചിതവർദ്ധനയും നോമിനിക്ക് ലഭിക്കും.
ചെറിയ തുക അധിക പ്രീമിയം അടച്ചാൽ പ്രീമിയം ഒഴിവാക്കൽ ആനുകൂല്യം ലഭ്യമാണ്.
ഉയർന്ന അഷ്വറൻസ് തുകക്കും, ഓൺലൈൻ വാങ്ങലിനും പ്രീമിയം ഇളവ് ലഭിക്കും.
നിബന്ധനകൾക്ക് വിധേയമായി പോളിസി വായ്പ ലഭ്യമാണ്.
ഈ പദ്ധതി വിപണിബന്ധിതമോ, ലാഭസഹിതമോ അല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |