കൊച്ചി: നിസാൻ മോട്ടോറിന് വീണ്ടും കോർപ്പറേറ്റ് സുസ്ഥിരതയുടെ നേതൃത്വ അംഗീകാരം. ആഗോള പരിസ്ഥിതി എൻ.ജി.ഒയായ സി.ഡി.പിയാണ് അംഗീകാരം നൽകിയത്. ജലസുരക്ഷയുമായി ബന്ധപ്പെട്ട നിസാന്റെ ശ്രമങ്ങൾക്ക് തുടർച്ചയായി അഞ്ചാം തവണയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായി 11ാം തവണയുമാണ് സി.ഡി.പി പട്ടികയിൽ നിസാൻ ഇടം നേടിയത്.
ജലസുരക്ഷാ വിഭാഗത്തിൽ സി.ഡി.പിയുടെ എ ലിസ്റ്റിംഗും കാലാവസ്ഥാ വ്യതിയാന വിഭാഗത്തിലെ സ്ഥിരമായ നേതൃത്വത്തിനുള്ള അംഗീകാരവും ഒരിക്കൽ കൂടി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് നിസാൻ സി.ഇ.ഒ മകതോ ഉച്ചിദ പറഞ്ഞു
ആഗോള-പരിസ്ഥിതി മാനേജ്‌മെന്റ് കമ്മിറ്റിയും പ്രാദേശിക കമ്മിറ്റികളും ചേർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജലസുരക്ഷാ വെല്ലുവിളികളുടെയും സമഗ്രമായ മാനേജ്‌മെന്റ്, എക്‌സിക്യൂട്ടിവ് നഷ്ടപരിഹാര സംവിധാനം, ഉത്പന്നങ്ങളുടെ ലൈഫ് സൈക്കിളിനും പ്രവർത്തനങ്ങൾക്കും വേണ്ടി നിശ്ചയിച്ചിട്ടുള്ള 2050 കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യത്തിന്റെ പ്രമോഷൻ തുടങ്ങിയവ കണക്കിലെടുത്താണ് നിസാന് അംഗീകാരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |