ആഗോള തലത്തിൽ ഷോറുമുകൾ 350
കോഴിക്കോട്: ആഗോള തലത്തിലുള്ള വിപുലീകരണത്തിന്റെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പത്ത് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജുവലറി ഗ്രൂപ്പും ഡിലോയ്റ്റിന്റെ ആഡംബര ഉത്പന്നങ്ങളുടെ റാങ്കിംഗിൽ ആഗോള തലത്തിൽ 19 ാം സ്ഥാനത്തുമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർച്ച് മാസം 10 ഷോറൂമകൾ കൂടി ആരംഭിക്കുന്നതോടെ ആകെ ഷോറൂമുകളുടെ എണ്ണം 350 ആയി ഉയരും.
മഹാരാഷ്ട്രയിലെ ലാത്തൂർ, സതാര, നാഗ്പൂർ, കർണാടകയിലെ കോലാർ, വൈറ്റ്ഫീൽഡ്, രാജസ്ഥാനിലെ ജയ്പൂർ, ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക്, ആന്ധ്രാപ്രദേശിലെ വനസ്ഥലിപുരം, പഞ്ചാബിലെ പട്യാല, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ പുതിയ ഷോറൂമുകൾ.
ഇതിൽ രാജസ്ഥാൻ, പുതുച്ചേരി എന്നിവിടങ്ങളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആദ്യ ഷോറൂമുകളാണ്.
നിലവിൽ സാന്നിദ്ധ്യമുള്ള 14 രാജ്യങ്ങൾക്ക് പുറമെ ന്യൂസിലൻഡ്, ഈജിപ്ത്, തുർക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും പുതിയ ഷോറൂമുകൾ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. നിരവധി തൊഴിൽ അവസരങ്ങളും ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷവും സ്യഷ്ടിക്കുന്നതിൽ മലബാർ ഗ്രൂപ്പ് എന്നും മുൻപന്തിയിലാണ്. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന 22000 ത്തോളം ജീവനക്കാരാണ് മലബാർ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നത്. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു.
'മെയ്ക് ഇൻ ഇന്ത്യ മാർക്കറ്റ് ടു ദ് വേൾഡ്' എന്ന ആശയത്തെ മുൻനിർത്തി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള തലത്തിൽ കൈവരിച്ചിട്ടുള്ള മഹത്തായ മുന്നേറ്റം തങ്ങൾക്ക് മാത്രമല്ല, ബ്രാൻഡിന് സാന്നിദ്ധ്യമുള്ള 14 രാജ്യങ്ങളിലേയും ആഭരണ പ്രേമികൾക്ക് സന്തോഷം പകരുന്നതാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |