കൊച്ചി : വസ്ത്ര നിർമ്മാണ രംഗത്തെ പ്രമുഖരായ എൻ സ്റ്റൈൽ ഏറ്റവും പുതിയ കളക്ഷനായ പുതിയ ബ്രാൻഡഡ് കുർത്തീസ് വിപണിയിൽ അവതരിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ മമ്ത മോഹൻദാസ്, മമിതാ ബൈജു എന്നിവരാണ് എൻ സ്റ്റൈലിന്റെ ബ്രാൻഡ് അംബാസഡർമാർ. മികച്ച മെറ്റീരിയലിൽ ട്രെൻഡി ഡിസൈനുകളും പാറ്റേണുകളും കളറുകളും കോർത്തിണക്കിയാണ് എൻ സ്റ്റൈൽ പുതിയ കുർത്തികൾ അവതരിപ്പിച്ചത്. മികച്ച ഡിസൈനുകളും കംഫർട്ടബിളായ മെറ്റീരിയൽസും ഉപയോഗിച്ചാണ് ഓരോ കുർത്തീകളും
നിർമ്മിച്ചിരിക്കുന്നത്.
എൻ . എ. ബെന്നി, ഷെർളി ബെന്നി എന്നിവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എൻ സ്റ്റൈൽ കുർത്തികൾ എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രിയങ്കരമാക്കുകയാണ്. വിവിധ നഗരങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുന്ന മികച്ച മെറ്റീരിയലുകളും പ്രഗൽഭരായ ഒരു കൂട്ടം ഡിസൈനർമാരുടെ ലേറ്റസ്റ്റ് ഫാഷൻ ഡിസൈനുകളും കോർത്തിണക്കിയുള്ള ട്രെൻഡി മോഡലുകളാണിത്.
അത്യാധുനിക മെഷീനറികളും അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റിച്ചിംഗ് യൂണിറ്റുമടങ്ങിയ ഫാക്ടറിയിലാണ് കുർത്തികൾ നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |