കൊല്ലം: സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസിവ്യവസായിക്കുളള വി. ഗംഗാധരൻ സ്മാരകട്രസ്റ്റ് അവാർഡ് എ.ബി.എൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ.മേനോന് മന്ത്രി പി. രാജീവ് സമ്മാനിച്ചു. കേരളത്തിലെ വ്യവസായരംഗത്തെ വലിയ മാറ്റത്തിൽ പ്രവാസി സംരംഭകരുടെ സംഭാവനകൾ മറക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കൊല്ലത്ത് കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിലെ സ്വരലയ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഭൂമിയുടെ കരം പ്രവാസികൾക്ക് ഓൺലൈൻ വഴി അടയ്ക്കാനുളള സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം നഗരത്തിലെ സമർത്ഥരായ 100 വിദ്യാർത്ഥികൾക്ക് തന്റെ പേരിലുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ജെ.കെ. മേനോൻ വിതരണം ചെയ്തു. 1000 രൂപയും സർട്ടിഫിക്കറ്റുമാണ് നൽകിയത്. ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ മുൻ സിഎംഡിയും വി.ഗംഗാധരന്റെ മകനുമായ ഡോ.ജി.രാജ്‌മോഹൻ പ്രശസ്തിപത്രം അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ജി.സത്യബാബു അധ്യക്ഷനായിരുന്നു. എം.കെ.പ്രേമചന്ദ്രൻ എംപി, ട്രസ്റ്റ് സെക്രട്ടറി ആർ.എസ്.ബാബു എന്നിവർ സംസാരിച്ചു. വി.ഗംഗാധരനെയും ജെ.കെ. മേനോന്റെ പിതാവും വ്യവസായിയുമായിരുന്ന അഡ്വ.സി.കെ.മേനോനെയും അനുസ്മരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |