SignIn
Kerala Kaumudi Online
Thursday, 18 July 2024 6.33 AM IST

മുത്തൂറ്റ് ഫിനാൻസ് ഉപകമ്പനി ബെൽസ്റ്റാർ ഓഹരി വില്പനയ്ക്ക്

muthoot

കൊച്ചി: രാജ്യത്തെ മുൻനിര സ്വർണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ ബെൽസ്റ്റാർ മൈക്രോഫിനാൻസ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. ഓഹരി വിറ്റഴിച്ച് 1,300 കോടി രൂപ സമാഹരിക്കുന്നതിന് റെഡ് ഡ്രാഫ്‌റ്റ് ഹെറിംഗ് പ്രോസ്‌പെക്ട്സ് (ഡി. ആർ. എച്ച്. പി) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ(സെബി) ബെൽസ്‌റ്റാർ സമർപ്പിച്ചു. നിലവിൽ മുത്തൂറ്റ് ഫിനാൻസിന് ബെൽസ്റ്റാർ മൈക്രോഫിനാൻസിൽ 66 ശതമാനം ഓഹരികളുണ്ട്. സ്വയം സഹായ സഹകരണ സംഘങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് വായ്പകൾ ലഭ്യമാക്കുന്നതിലാണ് ചെന്നൈ ആസ്ഥാനമായ ബെൽസ്റ്റാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ ഉൻപത് മാസങ്ങളിൽ ബെൽസ്‌റ്റാർ 235 കോടി രൂപ ലാഭവും 1,283 കോടി രൂപ വരുമാനവും നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.