കൊച്ചി: എൻ. ആർ. ഐ ഉപഭോക്താക്കൾക്ക് രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ച് ഉടനടി ഇന്ത്യയിൽ യു. പി. ഐ പേയ്മെന്റ് നടത്താൻ സംവിധാനം ഐ. സി. ഐ. സി. ഐ ബാങ്ക്അവതരിപ്പിച്ചു. വിദേശ മലയാളികൾക്ക് എൻ. ആർ. ഇ അല്ലെങ്കിൽ എൻ. ആർ. ഒ അക്കൗണ്ടിലൂടെ മൊബൈൽ നമ്പർ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകൾ, വ്യാപാര, ഇ കൊമേഴ്സ് ഇടപാടുകൾ നടത്താനാകും. ബാങ്കിന്റെ മൊബൈൽ ആപ്പ് ഐ മൊബൈൽ പേയിലൂടെ ഈ സേവനം ലഭ്യമാണ്.
വിവിധ രാജ്യങ്ങളിലെ യുപിഐ ഉപയോഗത്തിനായുള്ള നാഷണൽ പേയ്മെന്റ്സ് കോർപറേഷന്റെ (എൻ. പി. സി. ഐ) അന്താരാഷ്ട്ര അടിസ്ഥാന സൗകര്യമാണ് ഈ സേവനത്തിനായി ഉപയോഗിക്കുന്നത്. യു. എസ്. എ, യു. കെ, യു. എ. ഇ, കാനഡ, സിംഗപ്പൂർ, ആസ്ട്രേലിയ, ഹേങ്കോംഗ്, ഒഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ 10 രാജ്യങ്ങളിൽ സൗകര്യം ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |