കൊച്ചി : ആഗോള ബ്രാൻഡുകളിലെ നവീന ട്രെൻഡുകളും ഫാഷൻ ലോകത്തെ വിസ്മയകാഴ്ചകളും പരിചയപ്പെടുത്തുന്ന ലുലു ഫാഷൻ വീക്കിന് നാളെ തുടക്കമാകും. 12 വരെ നടക്കുന്ന ഷോയിൽ രാജ്യത്തെ മുൻനിര സെലിബ്രിറ്റികളും രാജ്യാന്തര മോഡലുകളും ഭാഗമാകും. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ലുലു ഫാഷൻ വീക്കിന്റെ ലോഗോ ഭാവനയ്ക്ക് കൈമാറി ടൊവിനോ തോമസ് പ്രകാശനം ചെയ്തു.
പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യു.കെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകും. പ്രശസ്ത സെലിബിറിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോയാണ് ഷോ ഡയറക്ടർ. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഷോയിൽ ഭാഗമാകും. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക് എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |