കൊച്ചി: അധിക ചെലവുകൾ ഒന്നുമില്ലാതെ, റീചാർജ് ചെയ്യുമ്പോൾ ജനപ്രിയ ഒ. ടി. ടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന സ്മാർട്ട് പ്ലസ് പാക്കേജ് പ്രമുഖ ഡി. ടി. എച്ച് (ഡയറക്ട് ടു ഹോം) സേവന ദാതാക്കളായ ഡിഷ് ടി. വി അവതരിപ്പിച്ചു. ഉഭോക്താക്കൾക്ക് ഇഷ്ടാനുസരണം മാറ്റിയെടുക്കാവുന്ന പ്ലാനുകളിൽ ഇനിമുതൽ ഒ. ടി. ടി പ്ലാറ്റ്ഫോമുകളും ലഭ്യമാകും.
ചാനലുകൾക്ക് പുറമെ ഒ. ടി. ടി പ്ലാറ്റ്ഫോമുകളും പണമടച്ച് വാങ്ങുന്ന ടെലിവിഷൻ എന്റർടെയിൻമെന്റ് മേഖലയിൽ ഇത്തരമൊരു നീക്കം ഇതാദ്യമാണ്. നിലവിലുള്ള വരിക്കാർക്കും പുതിയ സേവനം ലഭ്യമാകുമെന്ന് ഡിഷ് ടി.വി അറിയിച്ചു. ഒടിടി സൂപ്പർ ആപ്ലിക്കേഷൻ, സ്മാർട്ട് ആൻഡ്രോയിഡ് സെറ്റ്ടോപ്പ് ബോക്സ് എന്നിവ നിർമ്മിക്കുന്ന മുൻനിര ടിവി, മൊബൈൽ ഉല്പന്ന നിർമ്മാതാക്കളുമായി സഹകരിച്ചാണ് ഡിഷ് ടിവി സ്മാർട്ട് പ്ലസ് സേവനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |