കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ കുതിച്ചുകയറ്റം. ഈ മാസത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയായ 54280 രൂപയിലേയ്ക്കാണ് സ്വർണവില ഇന്നലെ എത്തിയത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഉയർന്നത്. സംസ്ഥാനചരിത്രത്തിലെ നാലാമത്തെ ഉയർന്ന വിലയാണിത്.
ബുധനാഴ്ച്ച സ്വർണവില പവന് 320രൂപ വർദ്ധിച്ച് 53720 രൂപയിലെത്തിയിരുന്നു.
മേയ് 10ന് അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില പവന് 53,600 രൂപയായിരുന്നു.
യു.എസ്. ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യതയെത്തുടർന്ന് ബോണ്ടിന്റെയും ഡോളറിന്റെയും വരുമാനം ദുർബലമായതാണ് സ്വർണവില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |