കൊച്ചി: ദീർഘകാലമായി വാഹന പ്രേമികൾ കാത്തിരുന്ന സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ(എസ്.യു.വി) സിംബയോസിസിന്റെ മോഡൽ ഫ്രാൻസിലെ റെനോ ആഗോള വിപണിയിൽ അവതരിപ്പിച്ചു. റൊനോയുടെ മുൻനിര വില്പന മോഡലായ ഡസ്റ്ററിന്റെ പ്ളാറ്റ്ഫോമിൽ അത്യാധുനിക സാങ്കേതികവിദ്യകളുടെ പിന്തുണയിലും മികച്ച ഡിസൈനിൽ അധിക ഫീച്ചറുകളുമായാണ് സിംബയോസിസ് വിപണിയിലെത്തുകയെന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് അംഗങ്ങളുള്ള കുടുംബങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന സൗകര്യങ്ങളോടെയാണ് പുതിയ എസ്.യു.വി തയ്യാറാക്കിയിട്ടുള്ളത്. അധികം സ്ഥലവും സൗകര്യപ്രദമായ സീറ്റിംഗ് സംവിധാനങ്ങളും ഉൾപ്പെടെ ഉറപ്പുവരുത്തിയിട്ടുണ്ട്. പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ എൻജിനാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |