SignIn
Kerala Kaumudi Online
Thursday, 18 July 2024 6.32 AM IST

ടി20 ലോക കപ്പ് ഓഫറുകളുമായി എയർടെൽ

airtel

ന്യൂഡൽഹി: ടി20 ലോകകപ്പ് ടൂർണമെന്റ് പ്രമാണിച്ച് എയർടെൽ വരിക്കാർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 28 ദിവസത്തെ കാലാവധിയുള്ള 499 രൂപയുടെ പ്രീപെയ്ഡ് പായ്ക്കിൽ ദിവസേന അതിവേഗ 3 ജി.ബി ഡേറ്റ ലഭ്യമാണ്. ഇതോടൊപ്പം മൂന്ന് മാസത്തേക്ക് ഡിസ്‌നി+ ഹോട് സ്റ്റാർ സൗജന്യമായി ആസ്വദിക്കാം.

839 രൂപ പായ്ക്കിന്റെ കാലാവധി 84 ദിവസമാണ്. ഈ പ്ലാനിൽ എല്ലാ ദിവസവും 2 ജിബി ഡേറ്റ ലഭ്യമാവും.

3359 രൂപ യുടെ വാർഷിക പ്ലാൻ വാങ്ങിയാൽ ദിനം പ്രതി 2.5 ജിബി ഡേറ്റ, ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്സ്റ്റാർ, എയർടെൽ എക്‌സ്ട്രീം ആപ്പിലെ ഒടിടി പ്ലാറ്റ്‌ഫോമുകൾ സന്ദർശിക്കാനുള്ള അവകാശം എന്നിവയാണ് ഓഫറുകൾ.

പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്സ്റ്റാറും എയർടെൽ എക്‌സ്ട്രീമിലെ 20 ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമുകളും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. പരിധിയില്ലാതെ 5 ജി ഡേറ്റയും ലഭിക്കും.

999 രൂപ, 1498 രൂപ, 3999 രൂപ നിരക്കുകളിൽ മൂന്ന് തരം ഇന്റർനെറ്റ് കണക്ഷനുകൾ എയർടെൽ നൽകുന്നു. ഈ വരിക്കാർക്ക് ഡിസ്‌നി+ ഹോട്സ്റ്റാർ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.