തിരുവനന്തപുരം : പങ്കജകസ്തൂരി ബ്രീത്ത് ഈസി ഗ്രാന്യൂൾസിന്റെ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞെന്ന് പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജെ.ഹരീന്ദ്രൻ നായർ പറഞ്ഞു. ശ്വാസനാളത്തെ വികസിപ്പിക്കുന്നതിനും ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനുമായി 17ൽ അധികം ഔഷധസസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് ബ്രീത്ത് ഈസി ഗ്രാന്യൂളുകൾ തയ്യാറാക്കുന്നത്. പങ്കജകസ്തൂരി എന്ന പേരിൽ തുടക്കത്തിൽ വിപണിയിലെത്തിയ മരുന്ന് ബ്രീത്ത് ഈസി ഗ്രാന്യൂൾസായി പുനർനാമകരണം ചെയ്യുകയായിരുന്നു. അലർജികൾക്കെതിരെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ബ്രോങ്കൈറ്റിസ്, ഇസ്നോഫീലിയ, സൈനസൈറ്റിസ്, റൈനൈറ്റിസ് എന്നിവയിൽ നിന്ന് ആശ്വാസം നേടാനും പങ്കജകസ്തൂരി ബ്രീത്ത് ഈസി ഗ്രാന്യൂൾസ് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
തിരുവനന്തപുരം കാട്ടാക്കടയിലെ നിർമ്മാണ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) നിലവാരത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ്. മലേഷ്യയിലേക്കും യുഎഇയിലേക്കുമുള്ള കയറ്റുമതി ആരംഭിച്ച പങ്കജകസ്തൂരി യു.എസ്.എ, കാനഡ, യൂറോപ്പ് തുടങ്ങിയ വിപണികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പങ്കജകസ്തൂരി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ അരുൺ വിശാഖ് നായർ പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കിഷൻ ചന്ദ്, ശ്യാം കൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |