കൊച്ചി: വയനാടിന് സഹായവുമായി കർണാകത്തിലെ അക്ഷയപാത്ര ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ, ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയായി ആവശ്യമുള്ളവരിലേയ്ക്ക് അടിയന്തിര സഹായം എത്തിക്കും.
ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിൽ ഫൗണ്ടേഷൻ ഇതിനകം 1,000 പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ 9,000 കിറ്റുകൾ കൂടി വിതരണം ചെയ്യും. മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം എന്ന ക്രമത്തിലാണ് കിറ്റുകൾ തയാറാക്കിയിട്ടുള്ളത്. അരി, ഗോതമ്പുമാവ്, പയറു വർഗങ്ങൾ, ഭക്ഷ്യ എണ്ണ, സാമ്പാർപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, ബിസ്ക്കറ്റ്, ഒ ആർ എസ് പാക്കറ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്.
കഷ്ടത അനുഭവിക്കുന്നവരിൽ പ്രത്യാശ വളർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അക്ഷയപാത്ര ഫൗണ്ടേഷൻ വൈസ് ചെയർമാൻ ചഞ്ചലപതി ദാസ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |